“സോമ ശബ്ദ മീമാംസ”
അടുത്ത വസന്തത്തിൽ സോമയാഗം നടക്കുകയാണല്ലോ. അതുകൊണ്ട് സോമശബ്ദ മീമാംസ വിചിന്തനം പ്രസ്തുത വിഷയത്തിൽ അനുപേക്ഷണീയമായിവരുന്നു. “സോമ ശബ്ദ മീമാംസ” സോമം വികാരക്ഷമതയുമായി ബന്ധപ്പെട്ട ജ്ഞാനതലമാണ്.അവ്യക്തമായ സ്വധർമ്മം മനസ്സിൽ വിധിക്കപ്പെടുന്നത് ചോദനയിൽ സോമതത്വം പ്രവർത്തിക്കുമ്പോ ഴാണ്.സോമം അത്തരത്തിൽ അവ്യക്ത ചോദനയെ കാട്ടിത്തരുമ്പോൾ ദ്രവ്യപദാർത്ഥജ്ഞാനത്തിലൂടെ മറ്റു ദേവതാ തത്വങ്ങൾ വ്യക്ത ചോദനയെകാട്ടിത്തരുന്നു.അത് യജ്ഞത്തിലെ ചരുപുരോഡാശ ക്രിയകളിലൂടെ വെളിവാക്കപ്പെടുന്നു. ഇന്ദ്രവിഷ്ണ്വാദി തത്വങ്ങളിലൂടെയും അഗ്നി സോമ തത്വങ്ങളുടെസങ്കലന പ്രക്രിയയായ അഗ്നിഷൊമീയ ക്രിയയിലൂടെയും പ്രകടമാക്കപ്പെടുന്നു. അത്തരത്തിലുള്ള ചോദനയുടെസംസ്കരണമാണ് സോമക്രിയകൾ .വഷൾക്കാരശക്തിയുടെ ഗമനത്താൽ അത് നിർദ്ദിഷ്ടമാക്കപ്പെട്ടിരിക്കുന്നു.സുത്യവുമായി ബന്ധപ്പെട്ട പ്രവർത്തിയിലൂടെ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണത്. സോമതത്വം ആ സോമക്രിയയുടെ മൂലപ്രകൃതിയും ജ്യോതിഷ്ടോമം ആ സോമയാഗങ്ങളുടെ മൂലപ്രകൃതിയുമാണ്.വൈകുദ്ധ്യസ്ഭാവമുള്ള ദ്വന്ദങ്ങളുടെതത്വങ്ങളും,ലതാവിശേഷ തത്വങ്ങളും , സോമദ്രവ്യരസ വിശേഷ തത്വങ്ങളും ,കർ മ്മത്തിനാധാരമായ രജോഗുണ വിശേഷ തത
Comments
Post a Comment