ആമിക്ഷാ ,വാജിനം
പവിത്രമൃഗാരേഷ്ടിയുടെ താല്പര്യത്തെതക്കുറിച്ച് ചിലർ ക്രിയാനടക്കുന്നിടത്ത് ചില സംശയങ്ങൾ ഉന്നയിക്കുകയുണ്ടായി.
മനസ്സിൽ ആത്മീയചിന്ത നഷ്ടപ്പെടുന്ന പ്രവാസം, യജമാനന്റെ അഗ്നിഹോത്രായതന പ്രവാസ പരിഹാരം പ്രാഥികമായ പൊതുവിലുള്ള മനശ്ശുദ്ധിക്ക് നിർദ്ദേശിക്കുന്നു .
(-പവിത്രേണാത്മാനം പുനതേ സദാ-("പവിത്രം പുനാതേർ മന്ത്ര:";"പൂഞ്-പവനേ-പവിത്രം പുനാതു) മനശ്ശക്തിപ്രദായകരമായ പൊതുവിലുള്ള കേവലശുദ്ധീകരണത്തിന് പവിത്രേഷ്ടിയും,മൃഗ്- അന്വേഷണേ എന്നാകായാൽ -മൃഗാരം-ശ്രദ്ധയും ശക്തിയും മനസ്നസിൽ നഷ്ടപ്പെട്ടലഞ്ഞതുമുലം,ചെന്നുപതിച്ച പാപകർമ്മങ്ങളുടെസവിശേഷ പാപപതന പരിഹാരങ്ങൾക്കുള്ള ഇഷ്ടിയുമാണെന്ന് മനസ്സിലാക്കാം .മുമ്പ് പറഞ്ഞതു പോലെ ഇതിലെ പ്രയോഗമന്ത്രങ്ങളുടെ നിരുക്താർത്ഥവും മീമാംസാ പഠനത്കൂതിലൂടേയും കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്..
ആമിക്ഷാ-വാജിനം
"ആണ്ഡസ്യ വാ ഏതദ്രൂപംയദാമിക്ഷാ:"," ഇന്ദ്രിയം വൈ വീര്യം വാജിനം"എന്ന് ശ്രുതിതന്നെ വിശദീകരിക്കുന്നുണ്ട്. പാലുതിളപ്പിച്ചുള്ള ദോഹന ക്രിയയിൽ അതിൽ തൈരൊഴിച്ച് രണ്ടു ഭാഗമായി പിരിക്കുന്നു.അത് പ്രകൃതിയിലെ മിഥുനരൂപങ്ങളിലുള്ള ,അണ്ഡവും, ജലരൂപത്തിലുള്ള ഭാഗം ബീജതത്വത്തെ പ്രതിനിധീകരിക്കുന്ന വാജിനവുമാണ്.."ഘനീഭൂതഭാഗമിതി ആമിക്ഷാ,ജലരൂപഭാഗമിതി വാജിനം"
"വൈശ്വദേവ്യാമിക്ഷാഭവതി" എന്ന വാക്യം കൊണ്ട് വിശാലമായ പൊതുവിലുള്ള കേവലമായ അന്തരിക്ഷ തത്വം ഇതിൽഉൾക്കൊണ്ടിരിക്കുന്നുഎന്ന് മനസ്സിലാക്കാം.മരുത്തിന്റെ ക്രിയയിലും (അന്തരിക്ഷ തത്വം കൊണ്ടുള്ള മിതരോചനം മരുത്ത് -നിരുക്തം 11-2-14) സ്വീകരിക്കുന്നുണ്ട്..
നിരുക്തം 6-6-35 കൊണ്ടും ഋഗ്വേദത്തിന്റെ
3-3-23 ന്റെ നിരുക്ത വ്യാഖ്യാനം കൊണ്ടും
"പുതിയ ആശയ പ്രജനനത്തെക്കുറിച്ചുള്ള മിഥുനപ്രക്രിയാ ഘട്ടത്തിലെത്തിയുള്ള വിശ്ളേഷണപരമായ ജ്ഞാനവികാസപ്രക്രിയാ പഠനമാണ് ഇവിടെ വിവക്ഷ എന്നു മനസ്സിലാക്കാവുന്നതാണ്.ദ്യോവിലെ തത്വത്തെ ശാഖാതത്വമായ അന്തരിക്ഷഘട്ടത്തിലെക്ക് പതിക്കുന്നതാണ് ശാഖാപവിത്ര തത്വമെന്നും അവിടെ പറയുന്നു.
പാവക്ഫപവമനശ്ശുചി:
പാവകതത്വം "ശാന്തം തത് പാവകം",അന്നം വൈ പാവകം",പവിത്രം വൈ പാവമാന്യ:" "അഗ്നേ:പാവകരൂപം "പവനൈ: പുനന്തു പവമാന:"എന്ന വാക്യങ്ങളെക്കൊണ്ടു് പ്രാഥമികമായ പൃഥീവീതത്വ പരമായ ശുദ്ധീകരണവും, പവി - വാക് -പൂഞ്-പവനേ-"പുനാതിവാക്-പവതിർ ഗതികർമ്മണ:" "പവിത്രേണാത്മാനം പുനതേസദാ" എന്നീ വാക്യങ്ങളെക്കൊണ്ട്പവിത്രീകരണം ആത്മതത്വപരമായ കേവലമായ പൊതുവിലുള്ള ശുദ്ധീകരണവുമാണെന്ന് മനസ്സിലാക്കാം.ശൂചിർദീപ്തോജ്വലതികർമ്മണ:",ആദിത്യേ വാ ശുചി:"
(നിരുക്തം 6-1-1) എന്നീ നിരുക്ത വിശദീകരണം കൊണ്ട് പരമാത്മതത്വ ദിവ്യ പ്രാപ്തിയിലേക്കുള്ള ക്രമപ്രവർദ്ധമായ ജ്ഞാന വികാസത്തെ പ്രകടിപ്പിക്കുന്നു എന്നും മനസ്സിലാക്കാം.
കൂശ്മാണ്ഡം സമസ്പാത പാപാണ്ഡങ്ങളെ ഊഷ്മാവാകുന്ന തത്വജ്ഞാന ഗ്രഹണ പരമായ മാനസ്സിക ,ശാരീരിക ശക്തി കൊണ്ട് ,"വാതരശനാവെ"ന്നപരനാമമുള്ള ഋഷിയുടെ ജ്ഞാന ചലന വികാസ സഹായകരമായതത്വങ്ങളെക്കൊണ്ട് , പാപകാരണമായ അജ്ഞാനത്തെ മുഴുവൻ നശിപ്പിക്കുന്ന കൂശ്മാണ്ഡ ഋഷി ദർശനം ക്രിയയിലൂടെപ്രകടിപ്പിക്കുകയാണെന്നു ഭാഷ്യങ്ങളിൽ സായണനും ഭാസ്കര മിശ്രനും പറയുന്നുണ്ട്.തന്ത്രികമായ മുഴുവൻ ദുർഗ്ഗാ-ദേവീതത്വങ്ങളും ഇതിലന്തർലീനമാണ്) ഭാഷ്യം നേക്കുക.
-നാരായണൻ
Comments
Post a Comment