എന്താണ് സോമയാഗം

എന്താണ്  സോമയാഗം 


പ്രകൃതി  ഭൂതങ്ങളായ  സോമയജ്ഞങ്ങളിൽ ,ജ്യോതിഷ്ടോമോതിരാത്രങ്ങളിൽ  പ്രഥമ സോമ  സംസ്ഥയായ  അഗ്നിഷ്ടോമം  സാമ പ്രയോഗമായ അഗ്നിഷ്ടോമ  സ്തോത്ര സാമ പ്രയോഗ സമ്പന്നമാകകൊണ്ടു അതിന്  അഗ്നിഷ്ടോമം എന്ന പേർ  സിദ്ധമായി.


യാഗം  എന്ന് പറയുമെങ്കിലും 2025 ൽ നടക്കുന്നത് സാങ്കേതികപരമായി  അഗ്നിഷ്ടോമ സംസ്ഥയാകുന്ന സോമയാഗമാകുന്നു. ഇതിനു ജ്യോതിഷ്ടോമം  

എന്നും  പേരുണ്ട് . ഇതിലെ  സാമസ്തോത്ര പ്രയോഗം ജ്യോതി സംഞ്ജക പരമാക ക്കൊണ്ടാണ്  ഇതിന്  ആ പേർ  സിദ്ധിച്ചത് .

ഇത്  ത്രിവൃത്ത്, പഞ്ചദശം, സപ്തദശം, ഏകവിംശം എന്നീ  സാമ സ്തോമങ്ങളാൽ പരിവർത്തിതമാണ്. അതുകൊണ്ടു ഇത്  ചതുഷ്ടോമപരമാകുന്നു.ഇത്  ജ്യോതിഷ്ടോമത്തിന്റെ  വിശേഷം. ഇവയുടെ  പരിസമാപ്‌തി  യജ്ഞായജ്‌ഞീയമെന്ന അഗ്നിഷ്ടോമ സാമത്തിലൂടെ ആകയാൽ ഇതിനു അഗ്നിഷ്ടോമ സാമമെന്നും കർമത്തിന് അഗ്നിഷ്ടോമം എന്നും   പേർ  സിദ്ധിച്ചു. ഇതിൽ നിന്നും യാഗ സ്വഭാവം  നിർണ്ണയിക്കുന്നത്  അന്തിമമായി  സാമപ്രയോഗമാണെന്ന്  സിദ്ധിക്കുന്നു .

അഗ്നിഷ്ടോമ ശബ്ദം ഇതിനു മുമ്പുള്ള  അഗ്നിമാരുത  ശസ്ത്രത്താൽ   അഭിവ്യഞ്ജി  ക്കപ്പെട്ടിരിക്കുന്നു.യജ്ഞാ യജ്‌ഞീയമാകുന്ന സാമത്താൽ  ഉല്പന്നമാകയാൽ ഈ സംസ്ഥ  അഗ്നിഷ്ടോമ സാമ സമ്പന്നമാകുന്നു.

ഈ ജ്യോതിഷ്ടോമഗ്നിഷ്ടോമങ്ങളിൽ ,ദ്വാദശ സാമ സ്തോത്രാത്മകമായിരിക്കുന്ന ജ്യോതിഷ്ടോ മങ്ങളിൽ  മുഖ്യം അഗ്നിഷ്ടോമമാകുന്നു. അതുകൊണ്ട്  യാവനൊരുത്തൻ യജ്ഞത്തെ അനുഷ്ടിക്കാനാഗ്രഹിക്കുന്നുവോ  അവൻ പ്രഥമമായി  അഗ്നിഷ്ടോമത്തെ യജി ക്കവേണ്ടൂ. യാവനൊരുത്തൻ  ഉപരി  സംസ്ഥകൾ  യജിക്കുവാനാഗ്രഹിക്കുന്നുവോ  

അവൻ അവശ്യം  പ്രഥമമായി  അഗ്നിഷ്ടോമത്തെ യജിക്ക വേണ്ടൂ.ഈ അഗ്നിഷ്ടോമം...ത്രിതീയസവനാന്തങ്ങളാകുന്നു.ഇഷ്ടി ,പശു ,സോമ  യജ്ഞ ക്രതു ക്കളിൽ അഗ്നിഷ്ടോമത്തെ  പ്രകൃതിയായി വിധിച്ചിരിക്കുന്നു. 

അഗ്നിഹോത്രം, ദർശ പൂർണമാസ  ഇഷ്ടികൾ,ചതുർ മാസ പശുബന്ധ  ക്രിയകൾ,ഉക്ത്ഥ്യ,വാജപേയം,അതിരാത്രം, ആപ്തോരാമ്യം  എന്നീ  സർവ്വ  യജ്ഞാനുഷ്ഠാനങ്ങളും  അഗ്നിഷ്ടോമപ്പ്ര കൃതിയെ വിവരിക്കുന്നതാകുന്നു. 

അഗ്നിഷ്ടോമത്തിന്റെ  പൂർവികങ്ങളായ ഇഷ്ടിയാഗ്നി ഹോത്രക്രതുക്കളും  പ്രയോഗ വികൃതികളായ ഉക്ത്ഥ്യ,ഷോഡശീ,അതിരാത്രം , ഏകാഹീന 

സത്രങ്ങളും  ഉക്ത്ഥ്യ ,വാജ്പേയമെന്നീ  പ്രകൃതി  രൂപങ്ങളായ  യജ്ഞ ക്രതുക്കളും ,അഗ്നിഷ്ടോമ പ്രകൃതിയിൽ  പ്രാപ്തമായിരി ക്കുന്നു.സർവ്വ യജ്ഞ ക്രതുപ്രകൃതിത്വം അഗ്നിഷ്ടോമ  വിശേഷം.അഗ്നിഷ്ടോമം പ്രാതസ്സവനത്തിന്റെയും,ഉക്ഥ്യ മാദ്ധ്യന്ദിനസവന  സവനത്തിന്റെയും, ഷോഢശി സന്ധിയുടേയും,പ്രകൃതിയും അതിരാത്രം  രാത്രിയുടേയും പ്രകൃതിയും, അത്യഗ്നിഷ്ടോമം,വാജപേയം എന്നിവ പ്രാതസ്സവന, മാദ്ധ്യന്ദിനസവന ങ്ങളുടെയും  ആപ്തോരാമ്യം അതിരാത്രത്തിന്റെയും വികൃതികളുമാകുന്നു.


ഉപാംശ്വഭിഷവങ്ങളായകൾ അഗ്നിഷ്ടോമ  പൂർവ്വ സംസ്ഥകൾ.ഇഷ്ടി പശു സോമ പ്രധാന യാഗാന്തരങ്ങളായ അനുഷ്ഠാനങ്ങൾ അപൂർവങ്ങളായ സംസ്ഥകളാകുന്നു. അവയിൽ സന്നികൃഷ്ട പൂർവ്വമായിരിക്കുന്ന പഞ്ചപ്രയാജ സമ്പുഷ്ടമായതു ദർശപൂർണ മാസാനുഷ്ഠാനം. ചാതുർമാസ്യം  ചതുർ പർവ്വ പ്രധാന സന്നികൃഷ്ട പൂർവ്വ പ്രയാജങ്ങളാൽ സമ്പുഷ്ടമായിരിക്കുന്നു. 

നിരൂഢപശുബന്ധം, അഗ്നിഷോമീയ പശ്വ പ്രധാന വപായാഗ സന്നികൃഷ്ട് പൂൂര്വ്വ ഏകാദശപ്രയാജങ്ങളിൽ ,പൂര്വ്വ സംസ്ഥകൾ  സംപുഷ്ടമായിരിക്കുന്നു. പശ്വ പ്രധാന വപായാഗ പൂര്വ്വപര്യഗ്നീകരണങ്ങൾ കൊണ്ട് പൂർവ്വ സംസ്ഥകൾ സമ്പുഷ്ടമായി ഭവിക്കുന്നു. പൂർവ്വസംസ്ഥകൾ പൂർവ്വാഭിഷ വാങ്ങളായവകൾ.

സംവത്സര സത്രങ്ങളിൽ പ്രധാന ഭൂതമായത് 

ഗവാമയത്തിൽ ആരംഭിക്കുകയും  ചതുർ  വിംശ പൂർവ്വ  സംസ്ഥയായി  തീരുകയും ചെയ്യുന്നു .അതുകൊണ്ട്  ഇവകൾ പൂർവ്വ  സംസ്ഥകൾ. പഞ്ച പ്രയാജ നവ പ്രയാജ ഏകാദശപ്പ്രയാജ ങ്ങൾ  കൊണ്ട്  പൂർവ്വ സംസ്ഥകൾ  സമ്പന്നമായിരിക്കുന്നു.

പര്യഗ്നീകരണ,പശു,ഉപാംശ്വഭിഷവ,അഗ്നിഷ്ടോമം ഗവാമയങ്ങൾ ഇവ 

ചതുർ വിംശമഹങ്ങളാകുന്നു .

k n p o t t i

Comments

Popular posts from this blog

ആമിക്ഷാ ,വാജിനം

Vedic philosophy (1)

പവിത്രമൃഗാരേഷ്ടി