“സോമ ശബ്ദ മീമാംസ”



അടുത്ത വസന്തത്തിൽ സോമയാഗം നടക്കുകയാണല്ലോ. അതുകൊണ്ട് സോമശബ്ദ മീമാംസ വിചിന്തനം പ്രസ്തുത വിഷയത്തിൽ അനുപേക്ഷണീയമായിവരുന്നു.



“സോമ ശബ്ദ മീമാംസ”


സോമം വികാരക്ഷമതയുമായി  ബന്ധപ്പെട്ട ജ്ഞാനതലമാണ്.അവ്യക്തമായ  സ്വധർമ്മം മനസ്സിൽ വിധിക്കപ്പെടുന്നത് ചോദനയിൽ സോമതത്വം പ്രവർത്തിക്കുമ്പോ  ഴാണ്.സോമം അത്തരത്തിൽ  അവ്യക്ത  ചോദനയെ കാട്ടിത്തരുമ്പോൾ  ദ്രവ്യപദാർത്ഥജ്ഞാനത്തിലൂടെ മറ്റു  ദേവതാ  തത്വങ്ങൾ  വ്യക്ത ചോദനയെകാട്ടിത്തരുന്നു.അത്  യജ്ഞത്തിലെ  ചരുപുരോഡാശ ക്രിയകളിലൂടെ  വെളിവാക്കപ്പെടുന്നു. ഇന്ദ്രവിഷ്ണ്വാദി തത്വങ്ങളിലൂടെയും  അഗ്നി  സോമ തത്വങ്ങളുടെസങ്കലന പ്രക്രിയയായ അഗ്നിഷൊമീയ ക്രിയയിലൂടെയും പ്രകടമാക്കപ്പെടുന്നു. അത്തരത്തിലുള്ള  ചോദനയുടെസംസ്കരണമാണ് സോമക്രിയകൾ .വഷൾക്കാരശക്തിയുടെ ഗമനത്താൽ അത് നിർദ്ദിഷ്ടമാക്കപ്പെട്ടിരിക്കുന്നു.സുത്യവുമായി ബന്ധപ്പെട്ട പ്രവർത്തിയിലൂടെ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണത്. സോമതത്വം ആ സോമക്രിയയുടെ മൂലപ്രകൃതിയും ജ്യോതിഷ്ടോമം ആ സോമയാഗങ്ങളുടെ മൂലപ്രകൃതിയുമാണ്.വൈകുദ്ധ്യസ്ഭാവമുള്ള ദ്വന്ദങ്ങളുടെതത്വങ്ങളും,ലതാവിശേഷ തത്വങ്ങളും , സോമദ്രവ്യരസ വിശേഷ തത്വങ്ങളും ,കർ മ്മത്തിനാധാരമായ രജോഗുണ വിശേഷ തത്വങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. സോമശബ്ദത്തിലെ ലതാവിശേഷം ചന്ദ്രമാപരമായ മാനസിക തത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.”സോമോ വീരുധാമ്പതേ” എന്ന് തൈത്തിരീയ  ശ്രുതി.

ചന്ദ്രലതാ തത്വങ്ങളുടെ യോഗം സോമയാഗത്തിൽ പ്രകടമാകുന്നത് ഛഗാതത്വമാകുന്ന സ്വാംശീകരണതത്വത്തിലൂടെയാണ്.

"ശ്യാമളാമലാ നിഷ്പന്നാ ക്ഷീരിണീ ത്വചിമാംസളാ। ശ്ളേഷമലാവമനീവല്ലീ സോമസ്യ ഛഗഭോജനം।" എന്ന് സോമശബ്ദത്തെ ആയുർവ്വേദശാസ്ത്രത്തി ൽ പ്രകീർത്തിച്ചിരിക്കുന്നു.ഈ ലതാവിശേഷ വല്ലീരസം ദശമുഷ്ടി യോഗത്തിൽ നിന്നുമുണ്ടാകുന്നു.എല്ലാ സംസ്ഥകളിലും ഈ വല്ലീരസ തത്വം നിഹിതമായിരിക്കുന്നു.പ്രധാനമായും മാദ്ധ്യന്ദിന സവനത്തിലെ ജഗതീഛന്ദസ്സിലുള്ള ഋക്കുകളാൽ ഉല്പന്നമാകുന്ന പൃഷ്ഠസാമ സ്തോത്രമാണ് നമ്മെ ഈ തത്വത്തിലേക്കു നയിക്കുന്നത്.പൃഷ്ഠസാമത്തിലെ ബൃഹത്സാമത്തിലൂടെ അത് ഉയർന്ന രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്നു.

സോമക്രിയ രഥന്തര സാമങ്ങളിലൂടെ ഐന്ദ്രവായവപരമായ തത്വത്തിലേക്ക് അത് വികസിക്കുന്നു.

സൂര്യ സ്തുതിപരമായ നിഷ്ക്കേവല്യ നിവിദ്ധാനീയ സൂക്തത്തിൽ അതിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽഏകാഹങ്ങളിൽ കാണാൻ കഴിയും.

സത്യവും അമൃതവും ഈ സോമതത്വത്തിന്റെ രണ്ടു പക്ഷങ്ങളാണ്.ഈ ഇന്ദു വിശേഷമായ ദിവ്യൗഷധരതത്വം സർവ്വ ശുദ്ധീകരണത്തേയും പിതൃ തത്വത്തേയും ഉൾക്കൊള്ളുന്നു.

ആത്മശക്തിയെ ക്ഷയിപ്പിക്കുന്നതിനെതിരെ ഇന്ദ്രതത്വ ബോധത്തിലൂടെയുള്ള ജ്വലനത്തിലൂടെ ഹര്ഷശീലത്തെ നിലനിർക്കുന്നത് ഈ സോമ ശബ്ദബോധമാണ്. "ഇന്ദ്രപ്രധാനേത്യേകേ നൈഘണ്ഡുകം സോമകർമ്മ "എന്ന് നിരുക്തം. അഗ്നിഷ്ടോമം അതിരാത്രം  യാഗങ്ങളിൽ സോമലതയെ സ്വീകരിച്ച് ഇന്ദ്രരാജനായിക്കണ്ടുകൊണ്ട് വിഷ്ണുവിനായിക്കൊണ്ട്  ആതിത്ഥ്യേഷ്ടിയെ യജിക്കുന്നു. നാശരഹിതമായ ദീർഘായുസ്സിനെ പ്രാപ്തമാക്കുന്ന ബലതത്വത്തെ ഇന്ദ്രസോമശബ്ദ യോഗത്തിലൂടെ പ്രകടിപ്പിക്കുന്നതിലൂടെ ഇന്ദു തത്വ ബോധമായ സർവ്വൗഷധ ബോധ സൃഷ്ടിയും ബോധമണ്ഡല ശുദ്ധീകരണവും സാദ്ധ്യമാക്കുന്നു. । " ഔഷധീ: സോമ:" "സുനോതേര്യദേനമഭിഷുണ്ണ്വന്തി।എന്നു നിരുക്തം. ।സോമോവൈ വാജസ്തസ്യ ചന്ദ്രമാസ്ത്രിതീയമയം യ:പവവതേസ:സ്തൃതീയമിതി.സതനൂകരണേതം സർവ്വംസ്വതന്തൂഭൂതമാപ്യായയതി" । എന്നു ശ്രുതി വചനമുണ്ട്. ചന്ദ്രമാശബ്ദത്തിലൂടെ രസാത്മകത്വവും വായുശ്ശബ്ദത്തിലൂടെ ആപ്യായ തത്വവും പ്രകടീകൃതമാകുന്നു.തത്വരൂപവൃദ്ധി സോമതത്വത്തിലടങ്ങിയിരിക്കുന്നു

ചന്ദ്രമസം ബ്രാഹ്മണതത്വത്തിന്റെ വളർച്ചയ്ക്കു നിദാനമാകുമ്പോൾ സോമം ദേവതത്വവുമായി ബന്ധപ്പെട്ട അതിന്റെ വളർച്ചയുടെ അന്നമാകുന്നു. "സോമോനുനമേഷ തദ്ദേവാനാമന്നം,ബ്രാഹ്മണോ വിദുശ്ചന്ദ്രമസം" എന്നുനിരുക്തവ്യാഖ്യാനം.

“വായുസ്സോമസ്യ തവ രക്ഷിതാ ഭവതി" യെന്നുംനവചനമുണ്ട്.വനസ്പതിവികാരഗ്രഹപാത്രത്തിൽ അതിനെ ആധാരഭുതമാക്കി വായു ഈ ഓഷധീരസതത്വത്തെ സംരക്ഷിക്കുന്നു.

മാസിപരിണാമത്തിലൂടെ "മാസ ആകൃതിയാകുന്ന" ഋതുഭേദങ്ങളിലൂടെ അതിന്റെ വൃദ്ധി സംവത്സര പരിക്രമണത്തിലൂടെ സംരക്ഷിക്കപ്പെടുന്നു.

" സംവത്സരോവത്സരോബ്ദോഹായനോ    സ്ത്രീശരത്സമാ:" എന്നമരം. അതുകൊണ്ട് " വസന്തേ വസന്തോ ജ്യോതിഷാ യജേതാ" എന്നു ശ്രുതി. " സമാനാംസംവത്സരാണാം മാസആകൃതി:സോമോരൂപവിശേഷൈരോഷധിശ്ചന്ദ്രമാവാ"എന്നു നിരുക്തം. 


“ചന്ദ്രമാശ്ചായശ്ചന്ദ്രമതി ।ചന്ദ്രോ മാതാ।ചാന്ദ്രം മാനസമസ്യേതിവാ” എന്നുള്ളതുകൊണ്ട് ചായൻ  ശബ്ദം സർവ്വഭൂതദൃശ്യതയും ദ്രമതി ശബ്ദം കൊണ്ട് ഗതികർമ്മത്വവും സിദ്ധിക്കുന്നു. .  “ചന്ദ്രശ്ചന്ദതേ: കാന്തി കർമ്മാണ: ചന്ദനമുത്യപി ഭവതി " എന്നു നിരുക്തകാരൻ പറയുമ്പോൾ ചദേശബ്ദവും കാന്തിസൂചകമാകുകയും "ചന്ദ്രമാസ്തിരതി ദീർഘമായു:" എന്ന നവംനവങ്ങളായഉഷസ്സുകളാകുന്ന ജ്ഞാനോദയങ്ങളെ സാദ്ധ്യമാക്കുന്ന അടിസ്ഥാന ഘടകമായി സോമതത്വത്തെ വെളിപ്പെടുത്തപ്പെടുകയും  "പ്രേരതി സൃഷ്ടികർമ്മമിതി സോമം " എന്ന വചനമന്വർത്ഥമാകുകയും ചെയ്യുന്നു.

-നാ രാ യ ണ  ൻ  പോ റ്റി 











 

Comments

Popular posts from this blog

സ്വപ്ന വാസവദത്തം ആദ്യ മലയാള പരിഭാഷ

വിനായക ചതുർത്ഥി