വിനായക ചതുർത്ഥി

 "ഓ ം പരബ്രഹ്മണെ നമ:"



"विद्या ह वै ब्राह्मणमाजगाम गोपाय मां शेवधिष्टेऽहमस्मि । असूयकायानृजवे । शठाय मा मा ब्रूया वीर्यवती तथा स्याम्॥"


"വിദ്ദ്യാഹവൈ ബ്രാഹ്മണമാജഗാമ

ഗോപായ മാം ശേവധിഷ്ടേഹമസ്മി।

അസൂയകായാനൃജവെ ശഠായ മാ മാ

ബ്രൂയാ വീര്യവതീ തഥാസ്യാം॥"



"നിരുക്തപരമായിട്ടല്ലാതെ വേദം വ്യാഖായാനിയ്ക്കുന്നവർ ഏല്പിക്കുന്ന മുറിവേറ്റു കരയുന്ന വേദമാതാവിന്റെ രോദനം അവർ കേൾക്കുന്നില്ല "



വിനായക ചതുർത്ഥി

7-9-2024

വിവിധങ്ങളായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോഴും ആ ആത്മജ്ഞാനസ്ഥാനമായ ചതുർത്ഥാന്തമായ മഹർലോകത്തിലേക്ക് നയിക്കുന്ന വിനായകനെ പ്രത്യേകം ഭജിക്കുന്ന ദിനം വിനായക ചതുർത്ഥി.



"ഗണാനാം- ഗണനീയമായ പദാർത്ഥ,ആത്മതത്വ ബോധമാകുന്ന-ത്വാ- ആ പരമമായ അറിവായ ആ ശക്തിൽകുന്ന---ഗണപതിം- അതിന് വേണ്ടുന്ന ജാഗ്രത്ത് ബോധത്തെയും ശ്രദ്ധയെയും പാലിക്കുന്ന-ആ ഹവാമഹെ- ആ തത്വബോധത്തെ മനസ്സിൽ നല്ല രീതിയിൽ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.- കവിം-ആ സമഗ്രജ്ഞാനം നൽകുന്ന ഗണപതി ഭഗവാൻ -കവീനാം- അത്തരത്തിലുള്ള ശ്രേഷ്ഠതയുടെ പരമ കാഷ്ഠയുടെ പ്രത്യക്ഷതയാകുന്ന അവിടുത്തെ-ഉപശ്രവസ്തമം- ശ്രവണരൂപമായ ഉപദേശങ്ങളുടെ അനുഗ്രഹം-ജ്യേഷ്ഠരാജം- സൃഷ്ടികളിലെ ഏറ്റവും പ്രകാശമാനമായ തത്വ രഹസ്യ ങ്ങളുടെ ബോധം എന്നിൽ ജ്വലിക്കുന്ന -ബ്രഹ്മണാം-ഏറ്റവും ബൃഹത്തായ അറിവാകുന്ന ധനമാകുന്നു.-ബ്രഹ്മസ്പത:-

- അവിടുന്നു നൽകുന്ന അതിനെ സംരക്ഷിക്കുവാനുള്ള ശക്തി - ആ ന:-നല്ലവണ്ണം ഞങ്ങൾക്ക് -ശൃണ്ണ്വൻ-വീണ്ടും വീണ്ടും മനസ്സിലുദിക്കുന്ന മുഴങ്ങുന്ന അവിടുത്തെ ഉപദേശ ശ്രവണത്തിലൂടെ -ഊതിഭി:-വീണ്ടും ഉദ്ദീപിപ്പിച്ച്-സീദ- സ്ഥിരമായി നിലനിർത്തി-സാദൻ- എന്റെ മനസ്സിന് തത്വ ബോധത്തിലടിസ്ഥാനമായ സ്ഥിരത നൽകേണമേ!!!" 


"ഓം  ഗം  ഗണ പതയെ നമ:"

"അവിഘ്നമസ്തു"


-നാ രാ യ ണ വ നീ വ്വ്ര ത ൻ









Comments

Popular posts from this blog

സ്വപ്ന വാസവദത്തം ആദ്യ മലയാള പരിഭാഷ

“സോമ ശബ്ദ മീമാംസ”