Posts

Showing posts from October, 2024

ആമിക്ഷാ ,വാജിനം

  പവിത്രമൃഗാരേഷ്ടിയുടെ താല്പര്യത്തെതക്കുറിച്ച് ചിലർ ക്രിയാനടക്കുന്നിടത്ത് ചില സംശയങ്ങൾ ഉന്നയിക്കുകയുണ്ടായി. മനസ്സിൽ ആത്മീയചിന്ത നഷ്ടപ്പെടുന്ന പ്രവാസം, യജമാനന്റെ അഗ്നിഹോത്രായതന പ്രവാസ പരിഹാരം പ്രാഥികമായ പൊതുവിലുള്ള മനശ്ശുദ്ധിക്ക് നിർദ്ദേശിക്കുന്നു . (-പവിത്രേണാത്മാനം പുനതേ സദാ-("പവിത്രം പുനാതേർ മന്ത്ര:";"പൂഞ്-പവനേ-പവിത്രം പുനാതു) മനശ്ശക്തിപ്രദായകരമായ പൊതുവിലുള്ള കേവലശുദ്ധീകരണത്തിന് പവിത്രേഷ്ടിയും,മൃഗ്- അന്വേഷണേ എന്നാകായാൽ -മൃഗാരം-ശ്രദ്ധയും ശക്തിയും മനസ്നസിൽ നഷ്ടപ്പെട്ടലഞ്ഞതുമുലം,ചെന്നുപതിച്ച പാപകർമ്മങ്ങളുടെസവിശേഷ പാപപതന പരിഹാരങ്ങൾക്കുള്ള ഇഷ്ടിയുമാണെന്ന് മനസ്സിലാക്കാം .മുമ്പ് പറഞ്ഞതു പോലെ ഇതിലെ പ്രയോഗമന്ത്രങ്ങളുടെ നിരുക്താർത്ഥവും മീമാംസാ പഠനത്കൂതിലൂടേയും കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്.. ആമിക്ഷാ-വാജിനം "ആണ്ഡസ്യ വാ ഏതദ്രൂപംയദാമിക്ഷാ:"," ഇന്ദ്രിയം വൈ വീര്യം വാജിനം"എന്ന് ശ്രുതിതന്നെ വിശദീകരിക്കുന്നുണ്ട്. പാലുതിളപ്പിച്ചുള്ള  ദോഹന ക്രിയയിൽ അതിൽ തൈരൊഴിച്ച് രണ്ടു ഭാഗമായി പിരിക്കുന്നു.അത് പ്രകൃതിയിലെ മിഥുനരൂപങ്ങളിലുള്ള ,അണ്ഡവും, ജലരൂപത്തിലുള്ള ഭാഗം ബീജതത്വത

പവിത്രമൃഗാരേഷ്ടി

—————————————— പവിത്രമൃഗാരേഷ്ടി (ബൗധായന ശ്രൗത സൂത്രം 28/1;28/2) സുക്രതുത്വപരമായി ബുദ്ധിയെ  മെച്ചപ്പെടുത്തുന്ന വികാസവും തിളക്കമുണ്ടാക്കലുമാണ് പവിത്രീകരണം.മനസ്സാകുന്നയജമാനന്റെ ആയതനത്തിൽ നിന്നും ഉണ്ടാകുന്ന ശ്രദ്ധയുടെ പ്രവാസ ദോഷം പരിഹരിക്കുന്നതാണ് അത്.മൃഗാരം അതിന്റെ കാരണങ്ങളുടെ അന്വേഷണവും തദ്വാരാ ഉള്ള പതനത്തിന്റെ പാപപരിഹാരവുമാണ്. ഈ മാനസിക പ്രക്രിയയിൽ അന്തർഭവിച്ചിരിക്കുന്ന,പ്രതീകാത്മകമായ  രീതിയിൽ  ബോധതത്വങ്ങളെ പ്രക്രിയാപരമായി അവതരിപ്പിക്കുന്ന ക്രിയകളാണ് പവിത്രമൃഗാരേഷ്ടിയിൽ  വിവരിക്കുന്നത്.ഇതിനെ നിരുക്തപരമായി മനസ്സിലാക്കുന്നതിനുമുമ്പ്  ക്രിയാ വിവരം ഏകദേശം പൂർണ്ണമായി  അതിന്റെ  സവിശേഷ സ്വഭാവ പഠനത്തിലൂടെ സംശ്ളേഷണം ചെയ്യ്ത് മനസ്സിലാക്കേണ്ടതുണ്ട്. സംക്ഷിപ്ത ക്രിയാ വിവരണം വിശേഷം മാത്രം ബൗധായന ശ്രൗത സൂത്രത്തിൽ  28/2,28/1 ൽ ഈക്രിയ വിവരിക്കുന്നു.സാധരണ വെളുത്ത ഇഷ്ടിപോലെ പൊതുവായ ക്രിയകൾ പ്രണീതാപ്രണയനം മുതൽ ആജ്യശ്രയണാദി,പുരോഡാശനിർവ്വപനാദിശ്രപണക്രിയകൾ...പവിത്രേഷ്ടിയിലും,മൃഗാരേഷ്ടിയിലും ഒരുപോലെയാണ്.പ്രധാനയുടെ വിശേഷങ്ങൾ ആജ്യാഹൂതിയിലും പ്രധാന പുരോഡാശ ഹോമങ്ങളുടെ അവിടേയും അതതു ദേവതകൾ ക്കനുസ്സരിച്ച് അവയുടെ മന്