പവിത്രമൃഗാരേഷ്ടി
——————————————
പവിത്രമൃഗാരേഷ്ടി
(ബൗധായന ശ്രൗത സൂത്രം 28/1;28/2)
സുക്രതുത്വപരമായി ബുദ്ധിയെ മെച്ചപ്പെടുത്തുന്ന വികാസവും തിളക്കമുണ്ടാക്കലുമാണ് പവിത്രീകരണം.മനസ്സാകുന്നയജമാനന്റെ ആയതനത്തിൽ നിന്നും ഉണ്ടാകുന്ന ശ്രദ്ധയുടെ പ്രവാസ ദോഷം പരിഹരിക്കുന്നതാണ് അത്.മൃഗാരം അതിന്റെ കാരണങ്ങളുടെ അന്വേഷണവും തദ്വാരാ ഉള്ള പതനത്തിന്റെ പാപപരിഹാരവുമാണ്.
ഈ മാനസിക പ്രക്രിയയിൽ അന്തർഭവിച്ചിരിക്കുന്ന,പ്രതീകാത്മകമായ രീതിയിൽ ബോധതത്വങ്ങളെ പ്രക്രിയാപരമായി അവതരിപ്പിക്കുന്ന ക്രിയകളാണ് പവിത്രമൃഗാരേഷ്ടിയിൽ വിവരിക്കുന്നത്.ഇതിനെ നിരുക്തപരമായി മനസ്സിലാക്കുന്നതിനുമുമ്പ് ക്രിയാ വിവരം ഏകദേശം പൂർണ്ണമായി അതിന്റെ സവിശേഷ സ്വഭാവ പഠനത്തിലൂടെ സംശ്ളേഷണം ചെയ്യ്ത് മനസ്സിലാക്കേണ്ടതുണ്ട്.
സംക്ഷിപ്ത ക്രിയാ വിവരണം വിശേഷം മാത്രം
ബൗധായന ശ്രൗത സൂത്രത്തിൽ 28/2,28/1 ൽ ഈക്രിയ വിവരിക്കുന്നു.സാധരണ വെളുത്ത ഇഷ്ടിപോലെ പൊതുവായ ക്രിയകൾ പ്രണീതാപ്രണയനം മുതൽ ആജ്യശ്രയണാദി,പുരോഡാശനിർവ്വപനാദിശ്രപണക്രിയകൾ...പവിത്രേഷ്ടിയിലും,മൃഗാരേഷ്ടിയിലും ഒരുപോലെയാണ്.പ്രധാനയുടെ വിശേഷങ്ങൾ ആജ്യാഹൂതിയിലും പ്രധാന പുരോഡാശ ഹോമങ്ങളുടെ അവിടേയും അതതു ദേവതകൾ ക്കനുസ്സരിച്ച് അവയുടെ മന്ത്ര പ്രയോഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
ദേവതകൾ
1. അഗ്നി പവമാനൻ (അഷ്ടാകപാല പുരോഡാശക്രിയ (അ.പു)-"അഗ്ന ആയൂംഷിപവസ: "ആജ്യപുരോനു വാക്യ:,"അഗ്നേപവസ്വസ്വപാ"എന്നത്
ആജ്യ.2. സരസ്വതീപ്രിയാ (ആജ്യക്രിയ)
3. അഗ്നി പാവകൻ (അ.പു) 4. സവിതാ സത്യപ്രസവൻ ((ആജ്യ)5. അഗ്നിശുചി(അ.പു)
6. വായുനിയുത്വവാൻ (ആജ്യ)7. അഗ്ന്നിർവ്വ്രതപതി(അ.പു)
8. വിഷ്ണുശ്ശിപിവിഷ്ടൻ (ആജ്യ)9.അഗ്നിവൈശ്വാനരൻ ദിവാദശ കപാല പുരോഡാശ:)10 ദധിക്രാവാൻ (ആജ്യ)
ഇവയുടെ പുരോനുവാക്യകളും ആജ്യകളും യഥാക്രമം ഇവയാണ്
1.(അഗ്ന ആയൂംഷിപവസ: ) ( അഗ്നേ പവസ്വസ്വപാ: ) 2. ( ഉതന:പ്രിയാപ്രിയാസു: ) (പ്രിയാമിമാജുഹ്വാന: ) 3. (അഗ്നേ പാവക രോചിഷാ ) ( പാവകംസന്ഫ്പാവക:) 4. (ആവിശ്വദേവംസത്പതിം ) (ആസത്യേനരജസാ 5. ( അഗ്നിർശുചിർ വ്വ്രതതമ: ) (ഉദഗ്നേ ശുചയ:സ്തവശ്ശുക്രാ:
6. (വായുരഗ്നെഗായജ്ഞപ്രീ:) ( വായോശുക്രേ അയാമി 7. ( ത്വമഗ്നേവ്വ്രതപാ അസി) (യദ്വ്വോവയംപ്രമിനാമവ്വ്രതാനി)
8.( പ്രതത്തേഅത്തശിപിവിഷ്ട:) (വിഷ്ണും ശിപിവിഷ്ടംകിമിത്തെ...9(ദധിക്രാവ്വ്ണ്ണോഅകാരിഷം) (ദധിക്രാവാണമദധിക്രാ: ) 9. ( വൈശ്വാനരോനഊത്യാ).10(പൃഷ്ടോദിവിപൃഷ്ടോ അഗ്നി:).
(3,5,7,9 ഇവയുടെ ദേവതകൾ ഉച്ചത്തിലും 2,4,6,8,10 ഇവയുടെ ദേവതകൾ ഉപാംശുവായും ചൊല്ലുന്നു.)മറ്റുഭാഗങ്ങൾ ഉച്ചത്തിലും ചൊല്ലുന്നു.
ആജ്യഭാഗ ഹോമം
അഗ്നിക്കും സോമനും പാവകവന്ത ആജ്യഭാഗഹോമം സാധാരണഉള്ളതുപോലെ
സപ്തദശ സാമിധെനികൾക്കു ശേഷം പാവകശബ്ദമന്ത്രപുടിത ആജ്യ ഭാഗഹോമം.
1..അഗ്നി 2. സോമൻ 3. ശുചി 4.പാവകൻ
5. ഇന്ദുരശ്വൻ എന്നിവർക്കാണ്.
അതിനുള്ള ഹോതന്റെ പുരോനുവാക്യകൾ.
1. അഗ്നീ രക്ഷാംസിസേധതി.2. യത്തേപവിത്രമർച്ചിഷ്യഗ്നേ 3. യോധാരയാ പാവകയാ 4. സോമമാകലശേഷുവധാവതി.
പുരോഡാശ പ്രധാന ഹോമങ്ങൾ
പ്രധാനഹോമ പുരോനുവാക്യാജ്യകൾ
മുകളിൽ കൊടുത്ത പത്തു ദേവതകൾക്ക്യഥാക്രമം
1.(അഗ്ന ആയൂംഷി) ( അഗ്നിം പവമാനമഗ്നെ)
2.( ഉതന:പ്രിയാ) ( ഇമാജുഹ്വാനായുഷ്മദാ)
3. (അഗ്നേ പാവക രോചിഷാ)( സന:പാവകദീദിവോഗ്നേ)
4. (ആവിശ്വദെവംസത്പതിം)
(ആസത്യേനരജസാ))
5.(അഗ്നി:ശുചിർ വ്രതതമ:)(ഉദഗ്നേശുചയസ്തവശുക്രാ:)
6. (വായുരഗ്രേഗായജ്ഞപ്രീ:)(വായുംനിയുത്വന്തം വായോശുക്രാ:)
7.(ത്വമഗ്നേവ്വ്രതപാ അസി)(യദ്വ്വോവയംപ്രമിനാമവ്വ്രതാനി)
8.(പ്രതത്തേഅദ്യശിപിവിഷ്ട:)(കിമിർത്തേവിഷ്ണോപരിചക്ഷ്യം)
9.(വൈശ്വാനരോനഊത്യാ:)(പൃഷ്ഠോദിവിപൃഷ്ഠോഅഗ്നി:)
10.( ദധിക്രാവ്ണോഅകാരിഷം)(ദധിക്രാശ്ശവസാപഞ്ചകൃഷ്ടീ::)
അതുകഴിഞ്ഞ് സ്വിഷ്ടകൃത്തുമുതൽ സാധാരണ ഇഷ്ടിപോലെ.
മൃഗാരേഷ്ടിക്ക് പ്രകൃതി സാധാരണ ഇഷ്ടി പോലെ തന്നെ
പവിത്രേഷ്ടി പോലെ ചതുർ ഗൃഹീതം ആജ്യാഹുതി കഴിഞ്ഞാൽ 1.അഗ്നി 2.ഇന്ദ്രൻ 3.മിത്രാവരുണൻ 4. വായുസവിതാരൗ 5.അശ്വാൻ 6. മരുത്വാൻ 7.വിശ്വേദേവൻ 8.അനുമതി 9.വൈശ്വാനരൻ 10.ദ്യാവാപൃഥിവീ എന്നീ ദേവതകൾക്ക് യജുർവ്വേദം നാല്പത്തിനാലാം പർച്ചത്തിൽ ഇരുപത്തിരണ്ടാമത്തെ ഓത്തിൽ പറഞ്ഞിരിക്കുന്നതു പോലെ,ഇരുപത്തിയാറാം പർച്ചത്തിൽ അഗ്നേർ മന്വപ്രഥമസ്വ എന്നു തുടങ്ങുന്ന ഓത്തിൽ നിന്നും അംഹോമുചമന്ത്രങ്ങൾ യഥാക്രമം ദേവതക്കനുസ്സരിച്ച് പുരോനുവാക്യാജ്യകളായി എടുത്തുകൊണ്ട് സ്വിഷ്ടകൃത്ത് വരെ പവിത്രേഷ്ടിപോലെയും അതുകഴിഞ്ഞ് സാമാന്യ ഇഷ്ടി പോലെയുമാണ് ക്രിയ.
രണ്ടിനും സൂക്തവാകാനന്തരം നാരിഷ്ടഹോമങ്ങളില്ല.
പുനരാരാരംഭങ്ങളുമില്ല.
മന്ത്രങ്ങളുടെ നിരുക്താർത്ഥവും ക്രിയാമീമാംസരഹസ്യങ്ങളും തുടർ ന്നുമനസ്സിലാക്കുമ്പോൽ മാത്രമെ ഈ കർമ്മത്തിന്റെ പൂർണ്ണമായ താത്പര്യം യുക്തിപരമായി വിശദീകരിക്കുവാൻ കഴിയുകയുള്ളൂ.
സംസ്കൃതത്തിലുള്ള ഒരു ശ്രൗതഭാഷ്യം നോക്കി എഴുത്ത് നാരായണൻ പോറ്റി.
(സാമാന്യമായി ക്രിയയുടെ ധാരണയ്ക്കുവേണ്ടി മാത്രം എഴുതിയ ഈ കുറിപ്പിൽ ഇതെഴുതിയ ആളിന്റെ അജ്ഞത നിമിത്തം ഉണ്ടായിട്ടുള്ള തെറ്റുകളും മറ്റു സംശയങ്ങളും ശ്രൗതികളോട് ചോദിച്ചു തിരുത്തി ശരിയായി മനസ്സിലാക്കി കൊള്ളേണം.)
(മൃഗാരേഷ്വാടിയില് വായുസ്സവിതാരൗ ദ്വന്ദംഗാളാണെന്നും എട്ടാമത്തെ ദേവത വിട്ടുപേയത് അനുമതിയാണെന്നും തിരുത്തി തന്ന നാറാസ് രവീന്ദ്രന് നംപൂതിര്ക്കു നന്ദി)
ശുഭമസ്തു
Comments
Post a Comment